നിന്നിലെ വസന്തഗീതം (ലളിത ഗാനം)
നിന്നിലെ വസന്തഗീതം ( ലളിതഗാനം)
കരിമഷിപടർന്ന മിഴികളിൽ കണ്ടു
കണ്ണാടിയിലെന്നപോലെ എൻ മനസ്സ്
നിലാത്തണലായ് നിന്നിൽ മിന്നി മറഞ്ഞു
മിഴിവായ് പെയ്തൊരു സ്വപ്നനിശ.
മൗനം നിറഞ്ഞ കണ്ണുകൾ കഥപറഞ്ഞു
ചിത്രമായ് തീർന്നുവോ ചിത്തവീഥികൾ
നിന്റെ ഓർമ്മകളാൽ നയനം നിറഞ്ഞു
നിഴലായി നിന്നെ തേടുന്നു വീണ്ടും.
കാറ്റിൻ ശലഭങ്ങൾ ചുംബിച്ചു പോയ്
ഹൃദയത്തിൻ തീരത്ത് നീരാഴിയാം
നിറമാർന്ന പ്രണയ സ്വരങ്ങളാലെ
ചുണ്ടുകളിൽ മുഴങ്ങും വസന്തഗീതം.
കാണാതിരിക്കാൻ തോന്നുമോ ഒരുനാൾ?
നിന്നെയെന്നിൽ മറക്കുമോ ഒരു യാമം?
സൂര്യനും ചന്ദ്രനും സാക്ഷിയാകേ
സാഗരമെന്നിൽ തിരമാലയായ്.
ജീ ആർ കവിയൂർ
08 02 2025
Comments