ലളിതഗാനം: അനുരാഗ ഗന്ധം
ലളിത ഗാനം : അനുരാഗ ഗന്ധം
വിരഹത്തിൻ വേനലിൽ
വിതുമ്പിയെത്തി കണ്ണർ മഴ
വിണ്ടുണങ്ങിയ മനസ്സിൻ്റെ
വിണ്ണിൽ അനുരാഗ ഗന്ധം
വെളിച്ചമായ് നീ വന്നിതാ
മിഴികളിൽ കനിവ് നിറച്ച്
നിരാശയുടെ കറുത്ത മേഘം
നിന്നെ കണ്ടു പടർന്നു പോയ്
ആകാശത്തിലെ താരകങ്ങൾ
നിനക്കായി മിഴി തുറന്നു
മിഴിവേകുന്ന ഈ പ്രഭാതം
നീ വരച്ച സ്നേഹപ്പാത
ഒരിക്കൽകൂടി മുറുകെ നെഞ്ചിൽ
നീ വരുമെന്നു സ്വപ്നം പൂത്തു
വിരഹത്തിന്നാഴി തിരമാലകൾ
സംഗമം തേടി കരയും പാടുന്നു.
ജീ ആർ കവിയൂർ
17 02 2025
Comments