"ജീവിതവസന്തം ഇനിയും വിരിയും
"ജീവിതവസന്തം ഇനിയും വിരിയും
വാടിയ കായകൾ വെളിച്ചത്തിനായി കാത്തുനില്ക്കുമ്പോൾ,
ക്ലാന്തമായ മനസ്സ് രാത്രിയെ ആശ്ലേഷിക്കുമ്പോൾ,
നിശ്ശബ്ദമായ ചന്ദ്രൻ മന്ദഗാനം പാടുമ്പോൾ,
നാമറിയാതെ ഒരു വസന്തം വിരിയുന്നു.
ഒരു മന്ദഹസിതം, ഒരു നിശ്വാസം,
പ്രതീക്ഷ പുതുതായി ആകാശം വരയ്ക്കും,
തോരാത്ത മഴയിലും, മറയാത്ത നിഴലിലും,
പുതിയ സ്വപ്നങ്ങൾ വിടരുന്നു.
കാലങ്ങൾ കടന്നുപോകും, സത്യങ്ങൾ നിലനിൽക്കും,
നഷ്ടങ്ങൾക്കും വേദനകൾക്കും അപ്പുറത്ത്,
സ്നേഹത്തിന്റെ മധുരം കടന്നു പോകുമ്പോൾ,
ജീവിതം വീണ്ടും വിരിയും, പൂവിരിയും.
ജീ ആർ കവിയൂർ
09 02 2025
Comments