മിഴികളിൽ വിരിഞ്ഞ കനവ്

മിഴികളിൽ വിരിഞ്ഞ കനവ്

നിൻ നിലാ മിഴിയിൽ
നക്ഷത്ര തിളക്കം
നീ തേടുവതാരെ ആരേ
നവുറും ചുണ്ടിൽ വിരിയുന്ന
അനുരാഗ പുഷ്പമാർക്ക്

മന്ദ മാരുതൻ്റെ തലോടലിൽ
സ്വപ്നം പൂത്ത വനികയിലേക്കൂ
പകൽ രാത്രികൾ സ്വപ്നമായ്
നീ വന്നപ്പോൾ നിറഞ്ഞ സന്തോഷം

എന്റെ നിഴലിൽ തട്ടി ചിരിക്കൂ
ചന്ദന മഞ്ഞിൽ വിരിയും
ഒരിക്കലും മായാതെ നിന്നിൽ
നിറയുന്നു പ്രണയമീ കാഴ്ച.

ജീ ആർ കവിയൂർ
20 02 2025

Comments