ഏകാന്ത ചിന്തകൾ - 75
ഏകാന്ത ചിന്തകൾ - 75
ചിന്തയുടെ ശക്തി
ചിന്തകളാണ് നമ്മളെ തീർക്കുന്നേ,
ശക്തിയും ദൗർബല്യവും തീർക്കുന്നേ.
സന്തോഷ ചിന്തകൾ പടർന്നു നിൽക്കിൽ,
ജീവിതം പൂക്കുന്നോരോ നിമിഷം.
നന്മയുടെ വിത്തുകൾ മനസ്സിൽ നട്ട്,
വിശ്വാസത്താൽ നാം മുന്നേറുമ്പോൾ,
ലോകം തന്നെ നവമാകുമെന്നോ,
ഇരുളിൽ ഒരു ദീപം തെളിയുമെന്നോ?
നിർഭയ ചിന്തകൾ, ഉണർവ്വിന്റെ രാഗം,
മധുരസംഗീതം വീണപോലെയേ.
നല്ല ചിന്തകൾ നമ്മെ ഉയർത്തും,
ചിന്തയല്ലേ ജീവിത സാരഥി!
ജീ ആർ കവിയൂർ
23 02 2025
Comments