ഏകാന്ത ചിന്തകൾ - 83
ഏകാന്ത ചിന്തകൾ - 83
ജീവിതത്തിന്റെ വെളിച്ചം
ഇരുളിലകന്നു മായാത്തോരു
സങ്കടമേതും നീളുകയില്ല,
പുലരിപോലെ പ്രതീക്ഷകൾക്ക്
പോരായ്മ ഇല്ല, തീരുവതുമില്ല.
മഴപെയ്താലും മേഘം നീങ്ങി
വെയിലൊരുങ്ങും അകന്നീടാൻ,
കണ്ണീരൊഴിഞ്ഞ് ചിരിയുലരുമ്പോൾ
മനം തെളിയും പുതിയോരാളം.
കഠിനമാം യാത്രക്കിടയിൽ പോലും
വിശ്രമത്തിനായ് തണൽ തേടി,
മനസ്സിലുറപ്പേറുമ്പോഴെല്ലാം
ജീവിതം ചിരിക്കും പുതുയൗവനം!
ജീ ആർ കവിയൂർ
26 02 2025
Comments