ഏകാന്ത ചിന്തകൾ - 78
ഏകാന്ത ചിന്തകൾ - 78
വാക്കിന്റെ താളം
ഒരു ചിരി പോരേ മനസ്സ് നിറയാൻ,
ഒരു നോട്ടം പോരേ കണ്ണ് നനയാൻ?
മൃദുവായൊരു നാദം പൊഴിയുമ്പോൾ,
ഹൃദയത്തിൻ താളം ഉണരുമ്പോൾ.
നിനവുകളിൽ മങ്ങിയ ചായൽ,
സ്നേഹത്തിന്റെ തളിരഴകായി.
നിശബ്ദതയിൽ മുഴുങ്ങും ഭാവം,
ഒരു സ്പർശമേത് മധുരമാകും.
കഥകളുടെ അർത്ഥം കളയാതെ,
മിഴികൾപോലും ഉറങ്ങരുതേ.
ജീ ആർ കവിയൂർ
24 02 2025
Comments