ഏകാന്ത ചിന്തകൾ - 62
ഏകാന്ത ചിന്തകൾ - 62
ആർജ്ജവം നിറഞ്ഞുവാഴും ജീവിതമതെന്നാൽ
വാക്കുകളിൽ ചൈതന്യം തേടും ഹൃദയങ്ങൾ.
തുറന്ന മിഴികൾക്കുള്ളിൽ വിശ്വാസം കുടിയും,
മിഴികളിൽ വീണുതരും സത്യം വരികളിൽ.
വ്യക്തമായ പാതകളിലൂടെ നടന്നു പോകുന്നവരിൽ
ആത്മവിശ്വാസം നിറയും സൌരഭമുണ്ട്.
മറുപുറം ഇല്ലാതെ പടവുകൾ ചേർക്കുന്നവരുടെ
വാക്കുകൾ സ്വപ്നങ്ങൾ തീർക്കുന്ന മധുരമുണ്ട്.
വാക്പരിതാപം കാണാത്ത മനസുകൾക്കകത്ത്
സൗഹൃദത്തിന്റെ വിളക്കുകൾ തെളിയും.
സത്യം പറഞ്ഞവരിൽ നിന്നറിയാൻ കഴിയും
ജീവിതത്തിന്റെ സരളമായ സുന്ദരത.
ജീ ആർ കവിയൂർ
13 02 2025
Comments