അനുരാഗ കുളിരിൻ്റെ സംഗീതം
അനുരാഗ കുളിരിൻ്റെ സംഗീതം
തേവാര പടികടന്നകലുന്ന
പകലിൻ്റെ പദനിസ്വനം
അകലുമ്പോഴായ് അകലെ
കുങ്കുമണിഞ്ഞ വാനത്തിൻ
പാൽപുഞ്ചിരി മുഖവുമായ് എത്തും
പൊൻനിലാവിൻ തണലിലായി
ചാവടി വാതിലിനരികെ വന്നു
കുളിർകൊഞ്ചലുമായ് നിൽക്കുമീ രാവിൽ
പൂമഴയായ് നീയെത്തുമ്പോൾ
ഹൃദയഗീതം ഉണരുന്നതായ്
മിഴികളിൽ തീരാത്ത മോഹം
മനസിനാകാശം നിറച്ചിടുമ്പോൾ
മന്ദഹസിച്ചു നോക്കുന്ന നേരം
നക്ഷത്രവും കനവിലാകും
ഓർമകളാൽ നിറയുന്ന ഹൃദയം
പ്രണയമോഹന സ്വപ്നമാകും
ജീ ആർ കവിയൂർ
04 02 2025
Comments