ഏകാന്ത ചിന്തകൾ - 65
ഏകാന്ത ചിന്തകൾ - 65
നടക്കുന്ന കാൽപാദങ്ങൾ പോലെ
നടക്കുവാൻ കാൽപാദങ്ങൾ പിരിവോടെ,
മുന്നിലിരുന്നത് ഹീനതയില്ലാതെ.
പിറകിലിരുന്നത് ലജ്ജയില്ലാതെ,
ആശയമൊരു സത്യമായിട്ട്.
മുന്നിൽ പോന്നാൽ പിന്നിലാവും,
പിന്നിലിരുന്നത് മുന്നിൽ പറക്കും.
സമയത്തിന്റെ ചക്രം ചുറ്റുമ്പോൾ,
നിലപാടുകൾ മാറും ഒരു ദിവസമോ.
ആകെയൊരു ജീവിതം പഠിപ്പിക്കുന്നു,
എല്ലാവരും തുല്യമെന്ന സത്യവുമായി.
പദമൊന്നുമല്ല സമ്പത്ത് എന്നും,
നടക്കണം താങ്ങി മുന്നോട്ടെന്നും.
ജീ ആർ കവിയൂർ
15 02 2025
Comments