വാവേ വാവേ വാവാവോ
കാറ്റുറങ്ങി നിലാവ് മയങ്ങി
നീ മാത്രമെന്തെ കൺച്ചിമ്മിയില്ല
വാവേ വാവേ വാവാവോ
പുഴയിലെ ഓളങ്ങൾ ചാഞ്ചാടി
താരകങ്ങൾ പുഞ്ചിരി തൂകി
വാവേ വാവേ വാവാവോ
വേനൽ കാറ്റിൻ താലോടലിൽ
ചിറകുമുട്ടി പക്ഷികൾ ചായുറങ്ങി
വാവേ വാവേ വാവാവോ
പൂവിൻ മണം പരന്നൊഴുന്നു
അമ്മ പാടും, നിഴലുകൾ നൃത്തം ചെയ്യുന്നു
വാവേ വാവേ വാവാവോ
വർഷത്തിന്റെ ആദ്യമഴ പോലെ
നിന്റെ നിദ്രയും മധുരം പകരട്ടെ
വാവേ വാവേ വാവാവോ
അകലെയൊരു മൂളലുണ്ട് ദൂരത്ത്
അതു കേട്ടോ നിന്റെ സ്വപ്നം പൂത്തിടട്ടെ
വാവേ വാവേ വാവാവോ
ജീ ആർ കവിയൂർ
15 02 2025
Comments