ഏകാന്ത ചിന്തകൾ - 64

ഏകാന്ത ചിന്തകൾ - 64

തിരക്കുകൾക്കിടയിലും

തിരക്കുകൾക്കിടയിലും നമ്മെ തേടുന്നവർ
നല്ല ഹൃദയം ഉള്ളവരായിരിക്കും.
സ്നേഹമുണർത്തി പ്രണയം ചൊരിഞ്ഞ്
ജീവിതത്തിലേക്ക് വെളിച്ചമാകുന്നവർ.

സമയം കാത്തുനിന്ന് നമ്മെ ഓർക്കുമ്പോൾ
ആ ബന്ധത്തിന്റെ പുണ്യം മനസ്സിലാകും.
അവർനൽകുന്ന ഒരു നോട്ടത്തിൽ പോലും
നിറഞ്ഞ് നിൽക്കും സഹാനുഭൂതിയുടെ മണം.

താങ്ങായി മാറുന്ന സന്തോഷ നിമിഷങ്ങൾ
ജീവിതത്തിന്റെ കാഴ്ച മാറ്റം ചൊരിക്കും.
അനുഗ്രഹം പോലെ അവരായിരിക്കും,
ഹൃദയത്തിൽ ഒളിഞ്ഞ നീർചാലുകൾ.


ജീ ആർ കവിയൂർ
14 02 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ