പ്രണയ ദിന ഓർമ്മകൾ
പ്രണയ ദിന ഓർമ്മകൾ
സ്നേഹത്തിന്റെ സന്ധ്യയിൽ പടർന്ന് തീർന്ന
നിന്റെ നേർച്ചയിൽ ഞാൻ നിലാവായി വന്നൂ
മനസ്സിന്റെ മൺവീണയാൽ തീർത്ത
സംഗീതമാം നീയെനിക്കവലംബം.
ഓരോ പ്രണയരാഗത്തിലും നിൻ രൂപം
മനസ്സിൻ്റെ വാതായനത്തിൽ നിത്യം
വിരുന്നുവരും നിൻ ചാരുതയാൽ
മയങ്ങി ഉണരും കിനാവുകൾ
പൂക്കളെ പോലെ വിടരുന്നു ഉള്ളലകം
കാറ്റായി തുമ്പികൾ ചിരിക്കുമെൻ കൂടെ
കണ്ണീരൊഴിഞ്ഞ കണ്ണുകൾ തിളങ്ങുമ്പോൾ
നീ എന്നിൽ അനുരാഗമായ് പടരുന്നു
ജീ ആർ കവിയൂർ
14 02 2025
Comments