നിന്നോർമ്മകളുടെ സായാഹ്നം
നിന്നോർമ്മകളുടെ സായാഹ്നം
മഴയായി നീ വന്ന നേരം
മനസ്സിന്റെ ഒരു പൂക്കാലം.
കാറ്റ് പറഞ്ഞുയർന്ന കഥകൾ
മിഴികളിൽ ഒരു ചാരുത പൂത്തു.
നീലാകാശം തൊട്ടു നോക്കിയ
അവളുടെ സ്വപ്ന ഗീതങ്ങൾ.
നിഴലായി നീ നീങ്ങിയപ്പോള്‍
ഹൃദയത്തിൽ ഒരു തരംഗം.
കാണാതെ നീ പോയെങ്കിലും
ഓർമ്മകളിൽ ഒരു മാധുര്യം.
താളം തെറ്റിയ മനസ്സിൽ
നീ വന്നതുപോൽ തോന്നൽ.
ജീ ആർ കവിയൂർ
25 02 2025
Comments