"ഓർമ്മകളുടെ സംഗീതം" (ലളിത ഗാനം )

"ഓർമ്മകളുടെ സംഗീതം" (ലളിത ഗാനം )

പല്ലവി

ഒരുപാട് നാളായി തോന്നിയൊരു ഇഷ്ടം,
ഒരു വാക്കിൽ പറയാനാവാതെ എഴുതി.

ചരണം 1:

മിഴുകളിലൊളിഞ്ഞു നിൽക്കുന്ന ചിത്രം,
ഹൃദയത്തിൽ പൂത്തൊരു സ്വപ്നം.

അലയുന്ന കാറ്റിൽ പകർന്നൊരു രാഗം,
നിൻ സ്വരമേന്ന് തോന്നിയതായിരുന്നോ?

പല്ലവി

ഒരുപാട് നാളായി തോന്നിയൊരു ഇഷ്ടം,
ഒരു വാക്കിൽ പറയാനാവാതെ എഴുതി.

ചരണം 2:

ഒഴുകിയകലും നേരം തിരിഞ്ഞുനോക്കാൻ,
ഒരു പുഞ്ചിരിയായ് മറയുമോ നീ?

ചരണം 3:

നിലാവിന്റെ മൃദുവിൽ നിന്നെ തേടി,
വേദനകളിൽ പോലും ഒരു ആശ്വാസം കണ്ടെത്തി.

ചരണം 4:
കാലങ്ങൾ മാറിയാലും ഈ ഓർമ്മകൾ,
എൻ്റെ വിരൽ തുമ്പിൽ പാടായി മാറുന്നതല്ലോ.

പല്ലവി 
ഒരുപാട് നാളായി തോന്നിയൊരു ഇഷ്ടം,
ഒരു വാക്കിൽ പറയാനാവാതെ എഴുതി.


ജീ ആർ കവിയൂർ
03 02 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ