നിനക്കൊരു ഓർമ്മ മാത്രം മതി ( ഗസൽ നിയമങ്ങൾ പാലിച്ച് കൊണ്ട് )

നിനക്കൊരു ഓർമ്മ മാത്രം മതി ( ഗസൽ നിയമങ്ങൾ പാലിച്ച് കൊണ്ട് )

വേദനകളെ മറക്കാൻ നിന്റെ ഓർമ്മ മാത്രം മതി,
സ്വപ്നങ്ങളിൽ വരുന്ന കിനാവ് മാത്രം മതി.

വിയോഗത്തിന്റെ നിമിഷങ്ങളിൽ ദുഖം നിറയുമ്പോൾ,
നിന്റെ ഓർമകൾ ഹൃദയം നിറയ്ക്കാൻ മതി.

സ്വപ്നങ്ങളിൽ നീ ഓടി വരുമ്പോൾ,
നിന്റെ നിഴലൊരു കൂട്ടായി മതി.

കണ്ണീരിന്റെ മഴയിൽ നനയുമ്പോൾ,
നിന്റെ സ്‌നേഹമൊരു ചൂടായി മതി.

ഈ ശൂന്യതയിൽ നിന്റെ പേര് വിളിക്കുമ്പോൾ,
നിന്റെ ചിരി മനസ്സ് നിറയ്ക്കാൻ മതി.

'ജി ആർ' ഓർക്കുന്നത് നിന്റെ സ്നേഹകഥ മാത്രം,
നിന്റെ വാക്കുകളിൽ വിശ്വസിക്കാൻ മതി.

ജീ ആർ കവിയൂർ
16 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ