ഏകാന്ത ചിന്തകൾ - 81
ഏകാന്ത ചിന്തകൾ - 81
ചില പാഠങ്ങൾ
ജീവിതം നമ്മെ പല വഴികളിലൂടെ നടത്തുന്നു,
കഴിഞ്ഞ ദിവസങ്ങൾ ഓർമ്മകളായി മാറ്റുന്നു.
ഒരൊറ്റ പുഞ്ചിരി ചിലപ്പോൾ മതിയാകും,
ഒരു തുള്ളി കണ്ണീരും ഹൃദയം തളിർക്കും.
സ്നേഹവും ദുഃഖവും കൈകോർത്ത് നടക്കും,
വിരഹം ചിലപ്പോൾ ഉള്ളിൽ നോവിക്കും.
കാറ്റ് വരുമ്പോൾ അസംഖ്യ ചിന്തകൾ,
മഴപെയ്താൽ ഉള്ളിൽ ഗന്ധമുണരും.
അനുഭവങ്ങൾ കൊണ്ട് ഹൃദയം കടുക്കുമ്പോൾ,
നാളെയെന്ന സ്വപ്നം വഴികാട്ടും.
ജീ ആർ കവിയൂർ
25 02 2025
Comments