മോക്ഷ പ്രയാണ പഥം

മോക്ഷ പ്രയാണ പഥം

നിത്യ സാധനയുടെ ധ്യാനത്താൽ
എന്നിലുണരുമാത്മ ചൈതന്യധാര
അറിയുന്നു അന്തമാം ആനന്ദം
അനുഭൂതി പകരും പൂർണ്ണ ഭാവം

അജ്ഞതയുടെ ഇരുള്‍ മാറി
പ്രഭയായ് ഉണരുന്നു ഉള്ളിലെ ജ്യോതി
മനസ്സ് ശാന്തി തേടി നിശ്ചലമായി
അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് ഉള്ള പ്രയാണം

അവിനാശിയാം ആത്മരൂപം
ആരാധനയാൽ സ്വയം വെളിവാകുന്നു
പരമമാം ബ്രഹ്മസുത്രം
പഞ്ചഭൂതങ്ങൾ പഞ്ചഭൂതങ്ങളിൽ വിലയം

പ്രാണായാമത്തിൻ അനുഭത്താൽ
ആഴങ്ങളിൽ നീളുന്ന പവിത്ര ഊർജ്ജം
ചിത്ശക്തിയും ചിദാനന്ദവും
മോക്ഷമാകുന്നു സർവ്വ സൃഷ്ടിക്ക്.

ജീ ആർ കവിയൂർ
19 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ