ഏകാന്ത ചിന്തകൾ - 86
ഏകാന്ത ചിന്തകൾ - 86
നമ്മളെ ആരും അറിയാതെ…
ജനിച്ചപ്പോൾ മുഴുവൻ കണ്ടു,
മരിച്ചപ്പോൾ ലോകം വിങ്ങി,
പക്ഷേ ജീവിച്ച നാളുകളിലെ
നമ്മെ ആരൊക്കെയാണറിയുന്നത്?
നമുക്ക് ഉള്ളിലെ ദുഃഖം പോലെ
കാറ്റിന് പോലും അറിയില്ല,
ചിരിച്ചെങ്കിലും കണ്ണുനിറഞ്ഞു
നമ്മെ ആരെങ്കിലും കണുമോ?
നേരം മാറും, ലോകം മാറും,
നാം ആരെന്നോർത്ത് ആരുമോ?
അവസാനം നിഴലായ് നാം
ജീവിതത്തിൻ വഴികൾ താണ്ടും!
ജീ ആർ കവിയൂർ
28 02 2025
Comments