ഏകാന്ത ചിന്തകൾ - 56
ഏകാന്ത ചിന്തകൾ - 56
ജീവിതം പാഠം പഠിപ്പിക്കും
വേദനയറിയാതെ സുഖം മനസ്സിലാവുമോ?
കായലറിയാതെ കടൽ സ്വപ്നം കാണുമോ?
ഇരുട്ട് താണ്ടിയാലേ വെളിച്ചം മനസ്സിലാവൂ,
മഴയൊടുങ്ങിയാലേ സൂര്യൻ കിരണമേകൂ!
വേദനിച്ച ഹൃദയംമാത്രമേ സ്നേഹം പകരൂ,
നഷ്ടപ്പെട്ടാൽ മാത്രമേ ഓർമ്മകൾക്കു മണമാകൂ!
കഠിനാധ്വാനം വിട്ടേ മനസ്സു നിറയുമോ?
തണലറിഞ്ഞാലേ വൃക്ഷത്തിൻ സുഖം മനസ്സിലാവൂ!
കാലം ഒരു ഗുരുവാണ്, പാഠങ്ങൾ അനന്തം,
കൈവിട്ടു പോയതിൽ കരയാതെ മുന്നോട്ട് പോകാം!
ജീ ആർ കവിയൂർ
07 02 2025
Comments