"നിഴലിൽ വിരിഞ്ഞ പ്രണയം"

"നിഴലിൽ വിരിഞ്ഞ പ്രണയം"

കണ്ണാടി കവിളിലെന്തെ
സിന്ദുര തിളക്കം പോലെ
വാലിട്ടെഴുത്തിയ കണ്ണുകളിൽ 
കരിമഷി ചേലുകളാൽ കവിത

കണ്ട് തീരും മുമ്പേ ചക്രവാളം 
കറുത്തിരുണ്ട് പുഞ്ചിരിയുമായി
വന്നുവല്ലോ നിഴൽ വിരിക്കും
നിലാവ് അനുരാഗ കനവുമായി

തനുവിൽ മന്ദാര പൂക്കളുടെ ഗന്ധം
സ്വപ്നം വിരിയുന്നു നിൻ സാന്നിധ്യം
നിറങ്ങളായി നീരാടുന്ന നേരം
മൊഴിയാതെ മിഴിയുന്നു മാനസം

നിശീഥിനിയിൽ ഓർമ്മകളാകി
നിറഞ്ഞു നിന്നുയെൻ ഹൃദയതാളം
മൗനം തകർത്തു മധുരം പകർന്ന
വാക്കില്ലാതെ നീ പറഞ്ഞു പ്രണയം


ജീ ആർ കവിയൂർ
25 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ