നീയല്ലേ ( ഗാനം)
നീയല്ലേ (ഗാനം)
സൂര്യപ്രകാശമെന്നോ? അതു നീയല്ലേ
നിലാവായ് തഴുകിയ സ്വപ്നം നീയല്ലേ
ഞാനൊരു കാറ്റ്, നീ തണലായി കൂടെയില്ലേ
ഞാനൊരു ഒഴുകുന്ന പുഴ, നീ കരയാകി കൂടെ നിൽക്കില്ലേ
എൻ്റെ രാത്രികളിൽ നീ കൂടെയുണ്ടാവുമോ?
അതേ, സ്വപ്നങ്ങളിൽ എപ്പോഴും നീയല്ലേ
എൻ്റെ വാക്കുകളിൽ മാധുര്യം, സംഗീതമായ് നീയല്ലേ
ജീവിത യാത്രയിൽ ഒറ്റയായ്, വഴികാട്ടിയാകുന്നത് നീയല്ലേ
ഭ്രമമണിഞ്ഞ ഈ ലോകത്തിൽ, ഒരേ സത്യമായ് നീയല്ലേ
മഴത്തുള്ളികളിൽ നിൻ സ്നേഹം, ഒരോ മണിയായി തൊട്ടല്ലേ
ഹൃദയതാളത്തിൽ എഴുതിയ, പ്രണയ ഗീതമായ് നീയല്ലേ
ജീ ആർ കവിയൂർ
08 02 2025
Comments