ശരണം ശരണം മുരുക

ശരണം ശരണം മുരുക
ശരണം ശരണം മുരുക
ശരണം ശരണം മുരുക
പഴനിമലവാസ, കരുണാമയനേ മുരുക

ആഴിക്കും മൂഴിക്കും നാഥാ 
അഴകോലും അണ്ടിവടിവേല
അലിവറും നീ അഴലോക്കെയകറ്റി 
അകതാരിൽ നിറയണേ മുരുക 

വീരവേലേ, ശത്രുനിഗ്രഹ
നിൻ തേജസ്സാൽ ഭയമകലുമല്ലോ
കരുണയുടെ കടലല്ലേ നീ ഭഗവാനേ
തിരു അരുളാലെ അടിയങ്ങളെ സംരക്ഷണമേ

ശരണം ശരണം മുരുക
ശരണം ശരണം മുരുക
ശരണം ശരണം മുരുക
പഴനിമലവാസ, കരുണാമയനേ മുരുക


കുനിഞ്ഞോരു ശിരസ്സിൽ കാരുണ്യം ചൊരിയുന്നു
നിൻ്റെ ചരണാംബുജം പൂജിക്കുന്നെൻ
കന്താ, നിൻ രവം മുഴങ്ങട്ടെൻ ഹൃദയത്തിൽ
നിൻ നാമസ്മരണ നിത്യം തുളുമ്പണേ മുരുക

ശരണം ശരണം മുരുക
ശരണം ശരണം മുരുക
ശരണം ശരണം മുരുക
പഴനിമലവാസ, കരുണാമയനേ മുരുക



ജീ ആർ കവിയൂർ
04 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ