"ശലഭ സ്വപ്നങ്ങൾ"

"ശലഭ സ്വപ്നങ്ങൾ"

ചിന്തതൻ ചിറകിലേറി ശലഭമായി പാറി മനസ്സ് ചിത്രവർണ്ണ ശോഭയാൽ എന്നുള്ളം തുടിച്ചു നിന്നു.

മഴവില്ലിൻ നിറമണിഞ്ഞ് നിൻ അകതാരിൽ വാഴ്‌വാനായ് സ്വപ്നങ്ങൾ പൂവിൻ തുമ്പിൽ തുമ്പിയായി തലോടി നിന്നു.

കാലത്തിനോട് ചതി പറയാൻ ചുണ്ടുകൾ  ചലിച്ചുയെങ്കിലും സ്വപ്നങ്ങൾക്ക് ചൂടുപകരാൻ ആകുലമാർന്നു വീണ്ടും ഹൃദയം.

നിഴലായി തേടിയെത്തും ഓർമ്മകളുടെ സ്നേഹവീട് പുതിയൊരു പ്രഭാതത്തിൽ ജീവിതവും പുതുകഥയാകും.


ജീ ആർ കവിയൂർ
12 02 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ