പ്രണയ സംഗമ വേദി (ലളിത ഗാനം)

പ്രണയ സംഗമ വേദി (ലളിത ഗാനം)

ഋതുവർണ്ണരാജിയാൽ
സന്ധ്യാ വാനം തുടുത്തു
ചുവന്ന മേഘത്തിൻ തൂവലുകൾ
മഴയായ് നിന്നിലേക്ക് പടർന്നു

നിലാവിൻ നീലമലയാൽ
നിൻ മുഖം വീണ്ടും തെളിഞ്ഞു
മിഴികളിൽ പൂത്തു സ്വപ്നങ്ങളും
മനസ്സിൽ സ്നേഹമലരികൾ വിരിഞ്ഞു

കാറ്റോടു കൂടെ മൂളി നിൻ മൊഴി
എൻ ഉള്ളാകെ മെല്ലെ തളിർത്തു
ഒരു ലഹരിയായി സംഗീതം ഒഴുകി
പക്ഷി ഗാനം കേട്ട് ഉറങ്ങുന്ന നേരം

പ്രണയമുയിർത്തെഴുന്നേറ്റു
നിറവുകൾ കാഴ്ചയായ് മാറി
ആകാശവും ആഴിക്കടലും
സംഗമ വേദി ഒരുങ്ങി നമുക്കായ്

ജീ ആർ കവിയൂർ
17 02 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ