ഹൃദയനോവ് കവിളൊഴിഞ്ഞു
ഹൃദയനോവ് കവിളൊഴിഞ്ഞു
ഓർമ്മകളൊഴുകി കിനാവുകളായ്
കൈപിരിഞ്ഞു മെല്ലെ നിലാവിനൊപ്പം
ഉള്ളിലെ നോവിൻ മിഴിത്തുള്ളി
ഹൃദയമൊന്നു കവിളൊഴിഞ്ഞു
ചുണ്ടുകൾ മൗനം മറന്നതെന്തിന്
കണ്ണുകളിൽ നിശബ്ദമായൊരു മഴ
വിരഹം കാറ്റായ് തഴുകുമ്പോൾ
വാക്കുകളില്ലാത്ത സന്ധ്യാംബരം
കാറ്റടിച്ച ചുവടുകളിൽ നിന്നെ
കാത്തിരിക്കാൻ എവിടെനിന്ന് ചിന്തകൾ
വിടർന്നു പോയ സ്വപ്നത്തിൻ തുമ്പിൽ
വിരിഞ്ഞ മഞ്ഞിൻ ഗന്ധമൊഴുകുന്നു
ജീ ആർ കവിയൂർ
13 02 2025
Comments