മറക്കാനാവുന്നില്ല... ( പ്രണയ ഗാനം)
മറക്കാനാവുന്നില്ല... (പ്രണയ ഗാനം)
മറക്കാൻ ശ്രമിച്ചിട്ടും
മറക്കാനാവുന്നില്ലോ സാമീപ്യം
നിന്നോർമ്മകളെന്നിൽ പുലർകാല
നീരണിയും മഞ്ഞ് തുള്ളിപോൽ.
വിരഹത്തിൻ നോവിന് ആശ്വാസമായ്
വന്നുനീ കവിളിൽ ചുണ്ടമർത്തിയ
വല്ലാത്തൊരു അനുഭൂതി സിരകളിലിന്നും
വാടാമുല്ലതൻ നറുമണം ലഹരിയാവുന്നു.
ചിങ്ങമാസ പൂവിന്റെ മധുര ഗന്ധം
നിന്റെ സ്‍മൃതികളായ് മനസ്സിലൊഴുകുന്നു
കാത്തിരിപ്പിൻ രാവുകൾ നീളുമ്പോൾ
ചാരുലതയെ പോലെ കുളിർക്കാറ്റിൽ ഞാനുമിളകിയാടുന്നു.
നിറമങ്ങാത്ത മഴവില്ലിൻ ചാരുത
നിൻ സ്നേഹരാഗമിന്നും
ഒരു പാട്ടിനായ് ചേർത്ത് ഒരുക്കിയവരികളിലെൻ
ഹൃദയതാളം തുടികൊട്ടി.
ജീ ആർ കവിയൂർ
09 02 2025
Comments