ഏകാന്ത ചിന്തകൾ - 63
ഏകാന്ത ചിന്തകൾ - 63
ആകത്തുള്ള ശത്രുവാണ് പുറത്തല്ല അത്
ആത്മാവിൽ മറഞ്ഞു ജീവിക്കുമവൻ
കോപവും അഹങ്കാരവും ദ്വേഷവും
ലാലസയും ശത്രുക്കളാകുന്നു നടുവിൽ.
മനസ്സ് ശുദ്ധമാക്കിയാൽ ആണവുമില്ല
സന്തോഷമേറെ ചിത്തത്തിൽ നിറയും
കോപമൊഴിഞ്ഞാൽ കലഹം തീരും
അഹങ്കാരം പോയാൽ സൗഹൃദം പിറക്കും.
ദ്വേഷവും ഹാനിയും ദൂരെയാക്കണം
സ്നേഹമൊരു പതിവായീ ജീവിതത്തിൽ
പ്രാർത്ഥനയിൽ മനസ്സ് ശാന്തമാകുന്നു
സ്നേഹത്താൽ എല്ലാം പൂർത്തിയാകുന്നു.
ജീ ആർ കവിയൂർ
14 02 2025
Comments