"പ്രതീക്ഷയുടെ സ്വപ്നങ്ങൾ"
"പ്രതീക്ഷയുടെ സ്വപ്നങ്ങൾ"
നേരമതായില്ലേ ഒരുനോക്കു കാണുവാൻ
നേർത്ത പദചലങ്ങൾക്കു കാതോർക്കുന്നു
മിഴികളിലൊളിപ്പിച്ച മധുരമിഴിനോവുകൾ
നിശബ്ദതയിൽ ഞാൻ തേടിനോക്കുന്നു
ചന്ദ്രിക കുളിർമയിൽ നിൻ സ്നേഹസ്മിതം
മനസ്സിൻ തിരമാലകളിൽ നിറയുന്നു
കാറ്റിനോട് ചൊല്ലി ഞാൻ ചോദിച്ചുവോ
നിൻ്റെ സ്നേഹഭാഷ ചുണ്ടിൽ വിരിയുമോ
ഒരിക്കൽ വരവേണമെൻ ചാരത്ത്
നിശ്ശബ്ദമായ് എന്നിലേക്ക് ചേർന്നു നിൽക്കുവാൻ
വേനൽ തീരുന്നെൻ പ്രണയത്തിൻ ആലിലയിൽ
ഒരു തുള്ളി മാധുര്യം തരുമോ?
ജീ ആർ കവിയൂർ
08 02 2025
Comments