നിഴലുകൾ സ്നേഹമായ് മാറി (ലളിത ഗാനം)
നിഴലുകൾ സ്നേഹമായ് മാറി
(ലളിത ഗാനം)
രാവും പകലും ഇണ ചേരും
സന്ധ്യാമാനം ഇരുളും
പുഞ്ചിരി പൊഴിച്ചുകൊണ്ട്
നിലാചന്ദ്രൻ വരവറിയിക്കുമ്പോൾ
നിഴലുകൾ ചേർന്ന് ലയിക്കും
കാറ്റ് സ്നേഹിച്ചയകലും നേരം
മിഴികളിൽ സ്വപ്നങ്ങൾ വിരിയും
ഹൃദയതാളങ്ങൾ ചൂടോടെ ചേരും
ചുണ്ടുകൾ മൗനമായ് നിലകൊള്ളുമ്പോൾ
നിഴലുകൾ സ്നേഹമായി തീരും
അനുരാഗം പുതുമഴപെയ്യും
മനസ്സ് മധുരമോഹങ്ങൾ തീർക്കും
ജീ ആർ കവിയൂർ
27 02 2025
Comments