ഹൃദയം മിടിച്ചു
ഹൃദയം മിടിച്ചു
ഏകാന്തതയുടെ നിലാവിലായ്
എത്രയോ കിനാവ് കണ്ടു
എത്ര ദിനരാത്രങ്ങളുറക്കിളച്ചു
എവിടെ നീ പോയി മറഞ്ഞു
വരുമെന്ന് തോന്നലുമായി
കരയെ തഴുകി പുഴ കടലിൽ ചേരുന്നു
കാത്തിരിപ്പിൻ ദിനങ്ങൾ നീണ്ടു
സ്വപ്നങ്ങളിലൊരുങ്ങി ഞാൻ നിന്നെ തേടി
മിഴിവായ് നീ വന്നാലും മാറുമോ ദൂരം?
മഴതുള്ളി പൊഴിയുന്ന ഈ മധുരോലികൾ
നമ്മുടെ പ്രണയത്തിൻ സാക്ഷിയായ് നിൽക്കും.
ജീ ആർ കവിയൂർ
02 02 2025
Comments