അയോദ്ധ്യാവാസി ശ്രീരാമ
അയോദ്ധ്യാവാസി ശ്രീരാമ
രഘുകുലനന്ദനാ ശ്രീരാമ
"രഘുനന്ദനം ദശരഥപുത്ര ശ്രീരാമ
ജനകീ പ്രാണനാഥ ശ്രീരാമ
താപസർ നിൻ നാമം പാടി ഭജിക്കുന്നു
അജ്ഞാനം നീക്കി വിജ്ഞാനം പകരൂ ശ്രീരാമാ
അനുഗ്രഹമേകുക ദയാമയരാമാ
ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ സോദരാ
പിതാവിൻ്റെ വാക്കിനെ പരിപാലിക്കാൻ
പതിനാലു സംവത്സരം കാടകം പൂക്ക്
മര്യാദ പുരുഷാ വിഷ്ണു അവതാര ശ്രീരാമ
അയോദ്ധ്യാവാസി ശ്രീരാമ
രഘുകുലനന്ദനാ ശ്രീരാമ
വാനരസേന നായകനായി
ഹനുമാനോടൊപ്പം സീതക്കായ്
രാക്ഷസനാം രാവണനെ നിഗ്രഹിച്ച
രാമ രാമ പാഹിമാം ശ്രീരാമ രാമ പാഹിമാം
ജനാപവാദം സഹിക്കാനാവാതെ
സരയൂ തീരത്ത് ജലസമാധിയായ
നിത്യാനന്ദം വരദായകം
രാമനാമമേ മോക്ഷസായകാ ശ്രീരാമ
അയോദ്ധ്യാവാസി ശ്രീരാമ
രഘുകുലനന്ദനാ ശ്രീരാമ
ജീ ആർ കവിയൂർ
21 02 2025
Comments