മൗനതീരങ്ങളിൽ നീ

മൗനതീരങ്ങളിൽ നീ

നീ എന്നുള്ളിൽ തെളിയും
ദിവ്യജ്യോതിസ് അല്ലോ
നിനക്കായ് മാത്രം പാടുന്നു
ദിനരാത്രങ്ങൾ സഖിയെ

ഓർമ്മകൾ കൂടു കൂട്ടും
മനസിൻ്റെ ഉള്ളിലായ്
സപ്തസ്വരങ്ങൾ ചേർത്ത്
എഴുതി പാടുവാൻ മോഹം

നീലവാനം ചുംബിച്ചു
മേഘം ഞാൻ വരച്ചു
വാരിധിയുടെ തേൻ തുള്ളി
സ്വപ്നമഴയായി പെയ്തു

ചന്ദനവാത്സല്യത്തിൽ
ഹൃദയഗീതം പെയ്തു
മൗനതീരങ്ങളിൽ നീ
ഒന്നിനു കൂടി വരുമോ?

(രാഗം: യമുനാ കല്യാണി)
ജീ ആർ കവിയൂർ
05 02 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ