വേദക്കാടമരും ദേവി ശരണം

വേദക്കാടമരും അമ്മേ ദുർഗ്ഗേ ദേവി
വേദ വേദാന്തികെ ഭവനാശിനി ദേവി

കരുണക്കടലെ കമനീയ വിഗ്രഹേ
കാത്തരുളുകയമ്മേ മഹിഷാസുരർദ്ദിനി

അമ്മേ ശരണം ദേവി ശരണം 
വേദക്കാടമരും  ദേവി ശരണം 

വേദശക്തിമയി ത്രിപുരസുന്ദരി അമ്മേ
വിജയദായിനി ചാണ്ഡമുണ്ടവിനാശിനി

നവരത്നമാല്യഭൂഷിതേ ചാരുവിക്ഷേപേ
സർവലോകമാതേ സർവദു:ഖനിവാരിണി

അമ്മേ ശരണം ദേവി ശരണം
വേദക്കാടമരും  ദേവി ശരണം  

മാധവതനയേ മഹാസിംഹവാഹിനി
മഹാദേവീ അമ്മേ മാതാന്നപൂർണ്ണേ 

ശക്തിസ്വരൂപിണി ശിവസഹചാരിണി
രക്ഷ രക്ഷ മഹാമായെ ത്രിലോകജനനി

അമ്മേ ശരണം ദേവി ശരണം 
വേദക്കാടമരും  ദേവി ശരണം 

ചിരന്തനതേജസേ ചതുരാക്ഷരമന്ത്രേ
അജയസദ്ഗുണനിധേ അമരാർച്ചിതപാദേ"

വേദക്കാടമരും അമ്മേ ദുർഗ്ഗേ ദേവി
വേദ വേദാന്തികെ ഭവനാശിനി ദേവി

ജീ ആർ കവിയൂർ
14 02 2025





Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ