അനന്തനാദം
അനന്തനാദം
ആദിയുഷസ്സിൽ,
അനാദിയൂഷസ്സിൽ,
ഉണർന്നൊരു നാദം,
അകാര ഉകാര
മകാരമാം പ്രണവം.
ഏകതയാകുന്നു,
അഖിലം ബ്രഹ്മമയം,
അനന്തമായൊരു സ്പന്ദനം,
അസിമിതമായ പ്രകാശം.
ചിന്തകളാകുന്നു,
ലോകങ്ങൾ സൃഷ്ടിച്ചു,
ജീവൻ നിറഞ്ഞിടും,
നന്മയാകുന്ന വചനങ്ങൾ.
സത്യസാന്ദ്രമായ്,
സ്നേഹമാകുന്ന താളങ്ങൾ,
നിത്യതയാകുന്ന ഈ രാഗം,
സാർവ്വഭൗമമായ സംഗീതം!
ജീ ആർ കവിയൂർ
28 02 2025
Comments