ഓംകാരരൂപനേ

ഓംകാരരൂപനേ, ഓളി മങ്ങാതെ കാപ്പവനെ
ഒഴിക്കുക മമ ദുഃഖങ്ങളൊക്കെ, കലിയുഗ വരദനെ

കാന്താരഗിരിയില്‍ തപം ചെയ്യുവോനേ
കുമാരസോദരനെ, കാക്കുക കരുണയാൽ

ശരണം ശരണം അയ്യപ്പനാഥാ
ശരണം ശരണം ധര്‍മ്മശാസ്താവാ

പമ്പാനദിയില്‍ മുങ്ങി പാപങ്ങൾ അകറ്റി
കരിമല ചവുട്ടി, പടി പതിനെട്ടു കയറി

തിരുനാമം പൂവിതളായ് വിരിയട്ടെ
"തത്വമസി" പൊരുളറിഞ്ഞ്, മനം പാടട്ടെ

ശരണം ശരണം അയ്യപ്പനാഥാ
ശരണം ശരണം ധര്‍മ്മശാസ്താവാ

ശബരിമല തഴുകിവരും കാറ്റിനു ഗന്ധമേകി
ഭക്തർ തൻ മനസ്സിൽ നിറയും ഭഗവാനെ 

ചന്ദന ചരിതനേ, ലോക രക്ഷകനേ
ശരണഗതവത്സലനെ, അയ്യപ്പ ദേവ

ശരണം ശരണം അയ്യപ്പനാഥാ
ശരണം ശരണം ധര്‍മ്മശാസ്താവാ

ജീ ആർ കവിയൂർ
10 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ