ഏകാന്ത ചിന്തകൾ - 76
ഏകാന്ത ചിന്തകൾ - 76
സ്നേഹത്തിന്റെ തിരിനാളം
കാറ്റു വന്നാൽ വിറയ്ക്കുമോ?
എണ്ണ കുറഞ്ഞാൽ മങ്ങുമോ?
കണ്ണീർ തഴുകിയാൽ കത്തിനോ?
കാറ്റു കാട്ടിയാൽ അണയാം
പക്ഷേ, തീരുമ്പോൾ മാത്രം
എത്ര വെളിച്ചം പകർന്നു
എത്ര പാത തെളിച്ചു!
ഒരിക്കൽ അണഞ്ഞീടുമ്പോൾ
നിഴലുകൾ മാത്രം ബാക്കി
തിരി ഉരുകിയെന്നേ അറിയൂ
സ്നേഹത്തിന്റെ തീജ്വാലയിൽ!
ജീ ആർ കവിയൂർ
23 02 2025
Comments