മേടയിൽ മഠത്തിലെ....

"മേടയിൽ മഠത്തിലെ

മേടയിൽ മഠത്തിലെ
കുടുംബത്തെ നിത്യം
കാക്കും നാഗരാജാവും
നാഗയക്ഷിയും, വാഴ്ക വാഴ്ക!

നൂറും പാലും നൽകി
പൂജിക്കാം ഭക്ത്യാ
സർവ്വ ദോഷങ്ങളുമകറ്റി
സന്തതി സംരക്ഷിക്കായ്,
വാഴ്ക വാഴ്ക!

നാഗ ദൈവങ്ങളുടെ അനുഗ്രഹം
കൊണ്ടേ കുലം പുണ്യമായ്
നാഗയക്ഷി കരുണയോടെ
നിലവിളക്കായ് എരിയുന്നു,
ഐശ്വര്യം വാഴ്ക വാഴ്ക!

തന്ത്രി മന്ത്രം ജപിക്കുന്നു
ആശീർവാദ മധുരം ചേർന്നിടുന്നു
നിത്യതക്കായ് നഗസ്തുതി പാടും
പുള്ളുവ കുടവും 
വീണയും നാദം പകരുന്നു

നാഗഭഗവാനേ, സ്തുതിയോടെ
ഭൂമിയിൽ നീ ദീപ്തമാകുന്നു!

മേടയിൽ മഠത്തിലെ
കുടുംബത്തെ നിത്യം
കാക്കും നാഗരാജാവും
നാഗയക്ഷിയും, വാഴ്ക വാഴ്ക!

ജീ ആർ കവിയൂർ
23 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ