"നിന്റെ ഓർമ്മകളിൽ"
"നിന്റെ ഓർമ്മകളിൽ"
നോക്കിൽ നിൻ്റെ ഒരു നോക്കിൽ
നിനച്ചിരിക്കാതെ തരിച്ചുപോയ നേരം
വാക്കിൽ നിൻ്റെ ഒരു വാക്കിൽ
മധുരത്തേൻ മനസിൽ നിറഞ്ഞു
കാറ്റിൽ നിൻ്റെ കാർക്കുന്തലത്തിൻ ഗന്ധം
കനവിലോ, നിനവിലോ എന്ന് അറിയാതെ നിന്നു
കള്ളചിരിയിൽ നിൻ്റെ കള്ളചിരിയിൽ
നിലാവു പെയ്തു മനസ്സാകെ നിറഞ്ഞുവല്ലോ
നിൻ്റെ മറുമൊഴിയിൽ ഒരു മോഹനനിമിഷം
മിഴിയിലഴകായി വിരിയാതിരുന്നോ?
കരളിൽ ഒരു താളം നീ ഉണർത്താതേ
നിശബ്ദത ഞാൻ കൊണ്ടാടാതിരുന്നോ?
മഴയായ് തഴുകും നിൻ നർമ്മമൊഴിയിൽ
മനസ്സാകെ ഒരുനാൾ നനഞ്ഞില്ലയോ?
നിൻ ഓർമകളിൽ പൂവായ് വിരിയും
നിറമൊന്നാകുമോ, മറവിയാകുമോ?
ജീ ആർ കവിയൂർ
06 02 2025
Comments