എൻ പ്രണയഗാനം

എൻ പ്രണയഗാനം

എന്ന് എന്നും നിന്നെ കാണാൻ
കാത്തിരുന്നൊരു നാളുകളിൽ
കണ്ടു കൊതിതീരുമുന്നെ നീ
കടന്നകന്ന് പോയത് എവിടെ

എന്നെ നീ മറന്നു പോയതോ
എന്റെ സ്വപ്നങ്ങളിൽ നിന്നെ കാണാം
നിന്റെ നിഴലുകൾക്കൊണ്ട് ഞാൻ
മിഥുനമായ കാലങ്ങൾ കാത്തിരിക്കുന്നു

നിന്റെ ചിരിയിൽ ഞാൻ മുങ്ങും
നിന്റെ സ്പർശത്തിൽ ഹൃദയം പൊട്ടും
ഈ സ്നേഹത്തിന്റെ വഴികളിൽ
നിനക്ക് മാത്രമായിരിക്കും എന്റെ പാത

നിഴലെന്നായി നിന്നരികിൽ
അകലാതിരിക്കുമെന്നുറപ്പ് ഞാൻ
നീയൊരിക്കലുമറിയാതെ
നീ എൻ ഗാനമായി മാറുന്നുവല്ലോ!

ജീ ആർ കവിയൂർ
04 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ