തേങ്ങുമെൻ മനസേ

തേങ്ങുമെൻ മനസേ

തേങ്ങുമെൻ മനസേ
തേടുവതാരേ നീ
മൗനം നിറയും
രാത്രികളിൽ...

നീ വന്നു ചേർന്നാൽ
മിഴികൾ പകർത്തും
കഥകളുടെ നിറവൊരുക്കി
സ്വപ്നം വിതയ്ക്കും...

നേരം മറന്നൊരു
പാതിര യാമത്തിൽ
നിന്റെ ശബ്ദം
കാറ്റല മുരളികയായ് മൂളി

മിഴിയിലൊഴുകിയ
ഓർമ്മകളാകുമ്പോൾ
ഹൃദയത്തിലൊരു
നിഴലായി നീ...

വെളിച്ചമായ് വരുമോ
ഇന്നുമെൻ വഴികളിൽ?
ഒറ്റവാക്കു ചൊല്ലുമോ വീണ്ടും?
നിനക്ക് എന്നെ ഇഷ്ടമാണെന്നു

ജീ ആർ കവിയൂർ
06 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ