മിഴിതുറന്നാലും നിനവാകട്ടെ!

മിഴിതുറന്നാലും നിനവാകട്ടെ!

നീയെൻ നനവാർന്ന കിനാവ്
നീറും ഇടനെഞ്ചിൽ വിരിയും
മധുര നോവിൻ നറു സുഗന്ധമോ
നിഴലാർന്ന നിലാ കുളിരോ?!

മിഴികളിൽ കനലായ് തീരുന്നുവോ 
ഓർമ്മകളിൽ മഴയായി പൊഴിയുന്നുവോ
നിൻറെയൊരോ സ്പർശം തേടി
കാറ്റിനോടൊത്ത് മാനസ സഞ്ചാരം

നിറവുള്ള പ്രണയ വാക്കുകൾ
വിരൽ തുമ്പിലൂടെ കാവിതയായ് 
മരിക്കാതെ മനസ്സിലാഴത്തിൽ
നാളേക്കുള്ള ശബ്ദമാകുന്നു

വിരഹച്ചായൽ തീർക്കുന്നു
നീ വരുമെന്നു കരുതിയെന്നും
നാളെയെല്ലാം സ്വപ്നങ്ങളായ്
മിഴിതുറന്നാലും നിനവാകട്ടെ!

ജീ ആർ കവിയൂർ
06 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ