മിഴിയോരത്തിലെ കനവ്
മിഴിയോരത്തിലെ കനവ്
നിൻ മിഴികളിൽ നക്ഷത്രത്തിളക്കം
എൻ ഉള്ളത്തിലാകെ മിന്നിമറഞ്ഞു
ഓർമ്മകളാൽ നദിയായ് ഒഴുകി
എൻ ഹൃദയം മധുമൊഴിഞ്ഞു
നീ മൗനമായ് നേർത്തു നിന്നപ്പോൾ
മിഴിത്തുമ്പിൽ സ്വപ്നങ്ങൾ വിരിഞ്ഞു
നിൻ നെടുനീള പ്രണയത്തിൻ വഴിയിൽ
എൻ മനസമീരം പൂമഴയായി
നിൻ ചിരിയിലാകെ കവിത രചിച്ചു
നീയെന്റെ ഹൃദയമെങ്ങും നിറഞ്ഞു
ചന്ദനമഴയായ് നീളുന്ന രാത്രിയിൽ
നിൻ അനുരാഗ സൂര്യോദയം
ജീ ആർ കവിയൂർ
13 02 2025
Comments