ഏകാന്ത ചിന്തകൾ - 88
ഏകാന്ത ചിന്തകൾ - 88
ജീവിതത്തിന്റെ സത്യങ്ങൾ
സങ്കടം വിട്ടുപോകുമോ?
വ്യാധികൾ മാറിപ്പോവുമോ?
ആധികൾ നെഞ്ച് കുത്താതിരിക്കും
ഒരു നാൾ വരുമോ നമുക്കായ്?
തളർച്ചയുടെ കാറ്റൊഴിഞ്ഞ്
സ്വപ്നങ്ങൾ പൂക്കുമോ വീണ്ടും?
കണ്ണുനീർ ഒഴിയുമോ വെളിയിൽ,
മനം നിറയുമോ സന്തോഷത്തോടെ?
ജീവിതം പൂർണ്ണമാകുമോ?
ദുഃഖങ്ങൾ ഇല്ലാതാകുമോ?
ഇതിലൊന്നും ഉറപ്പില്ലെങ്കിലും
സ്നേഹത്തോടെ നമുക്ക് നടക്കാം!
ജീ ആർ കവിയൂർ
28 02 2025
Comments