വിഷുക്കണിയായ് വന്നു നീ (ലളിത ഗാനം )

വിഷുക്കണിയായ് വന്നു നീ (ലളിത ഗാനം )

മേടമാസ കുളിർ രാവിൽ
വിഷു പക്ഷിതൻ പാട്ട് കേട്ട്
നിലാവിൻ ചുംബനമേറ്റ്
ഉറങ്ങാതെ കിടക്കും മനസ്സ്.

എപ്പോഴോ മയങ്ങി നേരത്ത്
വന്നു പോയ് ഒരു കർണ്ണികാരം പോലെ
കണിയൊരുക്കി കനവിലായ്
വന്നു നീ അരികത്തൊരു ഗന്ധമായ്.

ഓളം കനിയും പൂക്കൾ ചിരിക്കും
എന്നുമൊർമ്മയിലെ
നറു വസന്തമായ് പൂത്തു നിൽക്കുന്നു
കാലം കൊണ്ടുവന്ന സൂര്യകാന്തിയായ് നീ

എന്നിൽ നിറച്ചു മധുര നോവിൻ്റെ
രാവും പകലും തുടികൊട്ടും സംഗീതം
ഉത്സവം നിറക്കുന്നു താളമായ് നിലനിൽക്കുമൊരു കാവ്യമായി നീ

ജീ ആർ കവിയൂർ
13 02 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ