നിലാവിൽ വിരിയുന്ന ഓർമ്മകൾ (ലളിതഗാനം)
നിലാവിൽ വിരിയുന്ന ഓർമ്മകൾ (ലളിതഗാനം)
നീളാ നദിയുടെ
നിർമല തീരത്തെ
നിരവദ്യ സൗന്ദര്യമേ
നിന്റെ ഓർമകളാൽ
നിദ്രയില്ലാതെ മിഴികൾ
നനഞ്ഞു പാടുന്നുയിന്നും
നിശ്ശബ്ദമായ രാവുകളിലൊരു
നക്ഷത്രം പോലെ നീ വന്നെൻ
നിറഞ്ഞ ഹൃദയത്തിലീമണം
നീരാമ്പലായ് വിരിഞ്ഞു വാനം നോക്കി
നിമിഷങ്ങളിലെ നൊമ്പരങ്ങൾ
നിന്റെ സ്മരണകളാൽ മാഞ്ഞു
നിലാവിലൊഴുകുന്ന മന്ദഹാസം
നേർതീരത്തോരു പ്രണയഗാനം!
ജീ ആർ കവിയൂർ
22 02 2025
Comments