"അന്നു പങ്കുവെച്ച കുറിപ്പുകളുടെ മധുരം"

"അന്നു പങ്കുവെച്ച കുറിപ്പുകളുടെ മധുരം"

അന്നു നാം പങ്കുവെച്ച
ഹൃദയ കുറിപ്പുകൾക്ക്
മധുര നോവിന്‍റെ
ഗന്ധമുണ്ടായിരുന്നു

മിഴികളിൽ പൂത്ത
കവിതകൾക്കുന്നും
പുതുമയുടെ മണം
പരക്കുന്നോർമ്മയിൽ

അന്ന് നാം മറച്ചുവെച്ച
അക്ഷരതാളുകളിലെ
വരികൾ ഇന്നും
പാടുന്നുവെന്നെന് ആശ്ചര്യം

നിറം ചേർന്ന സ്വപ്നങ്ങൾ
പതറാതെ കൈതഴുകുമ്പോൾ
സൗന്ദര്യത്തിന്റെ ഒരു ഭാവമാകുന്നു
നാം മൂളിയിരുന്ന ഗാനം

വിരിഞ്ഞ പൂക്കൾ തേടി
ഓർമ്മകളുടെ വഴികൾ സന്ധിക്കുന്നു
അവസാന വരികൾ പൂർത്തിയാക്കാൻ
മനസ്സ് ഇന്നും കാത്തിരിക്കുന്നു

നിഴലുകളിൽ നിർമ്മിച്ച നിമിഷങ്ങൾ
മനസ്സിന്റെ ആഴങ്ങളിൽ
മുറിഞ്ഞും ചേർന്ന് വീണ്ടും
ഒരു അകാല സംഗീതമാകുന്നു!

ജീ ആർ കവിയൂർ
14 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ