നിന്റെ ഓർമ്മകളുടെ തീ (ലളിത ഗാനം)
നിന്റെ ഓർമ്മകളുടെ തീ (ലളിത ഗാനം)
രക്തനാളങ്ങളിൽ അഗ്നിപടർന്നൊഴുകും,
നിന്റെ പേരിൽ ഞാൻ ദാഹിച്ചു വലഞ്ഞു.
ഹൃദയസ്പന്ദനത്തിൽ നിൻ ശബ്ദം കേൾക്കുന്നു,
കാറ്റിനോടും ഞാൻ നിന്നെ ചോദിക്കുന്നു.
രാത്രികൾ ഉണരുമ്പോൾ നീ വരുമോ?
വേദനയുടെ പാതയിൽ സ്വയം മറയുമോ?
കൊഴിഞ്ഞു പോയ നാളുകൾ ഇനി തിരികെവരുമോ?
കാണാത്തൊരു സ്വപ്നം നിറയുമോ?
മിഴികൾ ഒഴുകുമ്പോൾ കരയുമോ നീ?
നിശ്ശബ്ദരാവുകൾ കണ്ണീരിലാവുമോ?
ഓർമ്മകളെൻ ജീവിതത്തെ നയിക്കുമോ?
നിന്റെ സ്നേഹത്തിൽ ഞാൻ പുഞ്ചിരിയുമോ?
ജീ ആർ കവിയൂർ
08 02 2025
Comments