കണ്ടേന്‍ ഉണ്ണിയേട്ടനെ

കണ്ടേന്‍ ഉണ്ണിയേട്ടനെ


നീളെ നീളത്തിൽ നിളയൊഴുകി പരക്കുന്നു
തീരങ്ങളിലെത്രയോ ആത്മാക്കളുറങ്ങുന്നു 
പുക ഉയരുന്നു അകലെ ഐവർ മഠവും കാണായ്‌
മലമുകളിലെത്തി ശ്രീരാമലക്ഷമണന്മാരരെ കണ്ടു
തൊഴുതു തിരിഞ്ഞപ്പോള്‍ അഞ്ജനാ തനയന്‍
നില്‍ക്കുന്നു രാമ രാമ ജപവുമായി ധന്യനായ്
നിന്ന നേരം അറിയാതെ കണ്ണുനിറഞ്ഞു
തനിക്കിന്നു കൈവന്നൊരു ഭാഗ്യത്തിന് കാരണം
ജേഷ്ഠ മൂത്ത് ചെങ്ങാതിയാമെന്‍ പരമ ഭക്താനാം
കേരളദാസനുണ്ണിയെട്ടനല്ലോ ചിരകാല സ്വപ്നം
കണ്ടു മുട്ടുവാന്‍ കാരണഭൂതനായത് സാക്ഷാല്‍
വില്വാദ്രിനാഥനാലല്ലോ ആശ്രമായത് സത്യം
വിരല്‍ ചൂണ്ടി കാട്ടി തന്നിതു  അകലേക്ക്‌ പിന്നെ
തൊഴുവിപ്പിച്ചിത് തിരുനാവായ ലക്ഷമാക്കി
തിരികെ വരുന്നേരം പിരിയുന്നനേരം ഞാന്‍
പാദാരങ്ങളില്‍ തൊഴുതു വിടവാങ്ങുമ്പോള്‍
മനസ്സിനൊരു ലാഖവാവസ്ഥ ധന്യമായിന്നു
രഘുനാഥനാം എനിക്ക് കൈവന്ന സൗഭാഗ്യം..!!

ജീ ആര്‍ കവിയൂര്‍ 

Comments

Cv Thankappan said…
സന്തോഷം...ഹൃദ്യമായ വരികൾ
ആശംസകൾ സർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “