മറക്കുമോ

മധുര നോവുകള്‍ ഏറെ എന്തെ
നിന്‍ മിഴിയിണകള്‍ നനഞ്ഞുവല്ലോ
വിരഹചൂടില്‍ ഉരുകയാണോ
നിന്‍ അധര പാനം നടത്താന്‍
കൊതിച്ചൊരു ശലഭം അണയാറായല്ലോ
അവനുടെ മണമെറ്റ് മയങ്ങി ഉണരുമ്പോള്‍
മറക്കുമേ എന്നെയീ മഴമേഘമാം കുളിരിനെ ..!!

മിഴികള്‍ തുളുമ്പുന്നു നിന്‍ ഓര്‍മ്മകളാല്‍
എന്നിലെ ഓരോ ശ്വസനിശ്വാസങ്ങളും
നിന്‍ സാമീപ്യത്തിനായി വെമ്പുന്നു
മരണമെന്ന സത്യമത് വരാതെ പോകയില്ലല്ലോ
എങ്കിലും നിന്‍ വിരഹ തീയിലിന്നു
എത്ര മാനവര്‍ മരണം വരിക്കുന്നു ,പ്രണയമേ ?!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “